ഇടവന പറമ്പാടിൽ ഫാമിലിയിലേക്ക് സ്വാഗതം

ഇടവന പറമ്പാടിൽ പള്ളിപ്പുറം വില്ലേജിലെ പുരാതനമായ നായർ തറവാടാണ്. പ്രദേശത്തെ പ്രധാന ക്ഷേത്രമായ കോവിലകത്തുംകടവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും കുടുംബ കാരണവൻമ്മാർ കാലാ കാലമായി ഉപാസിച്ചു പോന്നിരുന്ന പരദേവതാ മൂർത്തി കുടികൊള്ളുന്ന തൃക്കടയ്ക്കാപ്പിള്ളി ക്ഷേത്രവും ഉൾപ്പെട്ട പ്രദേശത്ത് സകല വിധ പ്രൗഢിയോടെയും നമ്മുടെ കുടുംബങ്ങൾ കഴിഞ്ഞു പൊന്നു. കോവിലകത്തും കടവ് മുതൽ സഹോദരൻ അയ്യപ്പൻ റോഡുവരെ ഉള്ള പ്രദേശങ്ങളിൽ ഒരു കാലത്തു കൂടുതലും പറമ്പാടി കുടുംബാങ്ങങ്ങളുടെ പുരയിടങ്ങളായിരുന്നു. പിൽക്കാലത്ത് പല കുടുംബങ്ങളും വിദ്യാഭ്യാസത്തിനും ഔദ്യോഗിക സൗകര്യങ്ങൾക്കുമായി മറ്റു പല സ്ഥലങ്ങളിലേക്കും മാറി താമസിക്കുകയുണ്ടായി. എങ്കിലും തറവാടും കുറച്ചു വീടുകളും പൂജാദികർമ്മങ്ങൾ നടക്കുന്ന പറമ്പാടി മഠവും ഇപ്പോളും അവിടെ സ്ഥിതി ചെയ്യുന്നു. പൂജാദി കർമ്മങ്ങൾക്കായി 69.18 സെൻറ് സ്ഥലത്തു മഠം പണിയുകയും പൂജകളും മറ്റും നടത്തുന്നതിനുള്ള വരുമാനത്തിന് വേണ്ടി ഏകദേശം 4 ഏക്കറോളം തെങ്ങിൻ പുരയിടം നീക്കി വയ്ക്കുകയും ചെയ്ത നമ്മുടെ കാരണവന്മാരുടെ ദീർഘവീക്ഷണം സ്തുത്യര്ഹമാണ്. പള്ളിപ്പുറം വിട്ടു പോയിട്ടുള്ള കുടുംബാംഗങ്ങൾ എല്ലാവരും ഇന്നും സ്നേഹോഷ്മളമായ ബന്ധങ്ങൾ നിലനിർത്തിപോരുന്നു. തിരക്കിട്ട ജീവിതത്തിനിടയിലും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെയും തൃക്കടക്കാപ്പിള്ളി ക്ഷേത്രത്തിലെയും ഉത്സവത്തിനും മഠത്തിലെ പൂജകൾക്കും കുടുംബാംഗങ്ങളുടെ കല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമായി എല്ലാവരും ഒത്തു ചേരാറുണ്ട്.

മഠത്തിലെ പൂജകൾ
  • എല്ലാ മലയാള മാസത്തിലെ അവസാന ദിവസം സംക്രാന്തി പൂജ നടക്കുന്നു. (സമയം രാവിലെ 11 നും 1 നും ഇടയ്ക്കു)
  • മീനമാസത്തിലെ തിരുവോണം കുഞ്ഞുണ്ണിമാന്റെ ശ്രാദ്ധം
  • മേടമാസത്തിൽ പള്ളിപ്പുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ആറാട്ടു കഴിഞ്ഞു പിറ്റേ ദിവസം തറവാട്ട് വക കളഭം ചാർത്തൽ ( സമയം രാവിലെ 8.30 നും 10 നും ഇടയ്ക്കു) അത് കഴിഞ്ഞു ഉച്ചക്ക് മഠത്തിൽ വച്ച് സദ്യ )
  • വൈശാഖമാസത്തിലെ കറുത്ത വാവിന് കൃഷ്ണന്റെ അമ്പലത്തിൽ വൈശാഖ പൂജ.